---
title: "പരിയാരത്തെ ചിറകുകൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പുഴ നടത്തം സംഘടിപ്പിച്ചു"
english_title: "children under the leadership of Pariyaramthe Wings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110709/children-under-the-leadership-of-pariyaramthe-wings"
published_at: "2023-04-24T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64465fb536263_IMG-20230424-WA0139.jpg"
keywords: []
---

# പരിയാരത്തെ ചിറകുകൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പുഴ നടത്തം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരത്തെ ചിറകുകൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പുഴ നടത്തം സംഘടിപ്പിച്ചു. പൊയയും പുള്ളറും എന്ന പേരിൽ ജൈവ വൈവിദ്ധ്യങ്ങളുടെ നാടായ ഏഴോം പഞ്ചായത്തിലൂടെ നടത്തിയ യാത്രയിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ മുഖ്യഅതിഥിയായി .

## Article Content

പരിയാരത്തെ ചിറകുകൾ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പുഴ നടത്തം സംഘടിപ്പിച്ചു. പൊയയും പുള്ളറും എന്ന പേരിൽ ജൈവ വൈവിദ്ധ്യങ്ങളുടെ നാടായ ഏഴോം പഞ്ചായത്തിലൂടെ നടത്തിയ യാത്രയിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ മുഖ്യഅതിഥിയായി .

കൈപ്പാട് കൃഷി കർഷകനായ ചെമഞ്ചേരി ഗോവിന്ദൻ നമ്പ്യാർ കുട്ടികൾക്കായി കൃഷിയറിവുകൾ പങ്കു വച്ചു. കല്ലേൻ പൊക്കുടന്റെ സ്മരണകുടീരവും,കണ്ടൽ വനങ്ങളും വിത്തുകളും കൈപ്പാടും ചെമ്മീൻ കൃഷിയും കണ്ടാണ് കുട്ടികൾ മടങ്ങിയത്. നന്ദാദാസ്, ഷീബ രമേഷ്, വിലാസ് പി, ഉല്ലാസ് പി, പി വി ഉണ്ണികൃഷ്ണൻ,സീന ഉണ്ണികൃഷ്ണൻ, വി വി മഹേഷ്, ശോഭിത് ടികെ, സിനി എ വി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110709/children-under-the-leadership-of-pariyaramthe-wings)