---
title: "മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂളിൽ 90ആം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു "
english_title: "Mangad East LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110713/mangad-east-lp-school"
published_at: "2023-04-24T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644663e0f1465_IMG-20230424-WA0140.jpg"
keywords: []
---

# മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂളിൽ 90ആം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു 

> **Lead Summary:** **മാങ്ങാട്**: ഈസ്റ്റ് എൽ.പി സ്കൂൾ 90 ആം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥികളുടെ സ്മൃതി സംഗമവും മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിൽ നടന്നു. കല്യാശ്ശേരി എം.എൽ എ എം വിജിൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മാങ്ങാട്**: ഈസ്റ്റ് എൽ.പി സ്കൂൾ 90 ആം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥികളുടെ സ്മൃതി സംഗമവും മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂളിൽ നടന്നു. കല്യാശ്ശേരി എം.എൽ എ എം വിജിൻ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.സി പ്രേമരാജൻ, കെ.പ്രകാശൻ , ടി.എൻ മീനാക്ഷി , ഗ്രേസിക്കുട്ടി.കെ.ജോസഫ് , പി.വി നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 75 വയസ്സ് തികഞ്ഞ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും എം എൽ എ ആദരിച്ചു.

തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110713/mangad-east-lp-school)