---
title: "ചിത്രകാരൻ എട്ടു വീട്ടിൽ അനിരുദ്ധൻ സ്വന്തം വീട്ടിൽ ഒരുക്കിയ ട്രയംഫ് ആർട് ഗാലറി സന്ദർശകർക്കായി തുറന്നു നൽകി "
english_title: "Triumph Art Gallery opened for visitors"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110718/triumph-art-gallery-opened-for-visitors"
published_at: "2023-04-24T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466acd4ae8f_IMG-20230424-WA0142.jpg"
keywords: []
---

# ചിത്രകാരൻ എട്ടു വീട്ടിൽ അനിരുദ്ധൻ സ്വന്തം വീട്ടിൽ ഒരുക്കിയ ട്രയംഫ് ആർട് ഗാലറി സന്ദർശകർക്കായി തുറന്നു നൽകി 

> **Lead Summary:** പ്രശസ്ത ചിത്രകാരൻ അനിരുദ്ധൻ എട്ടുവീട്ടിൽ സ്വന്തം വീട്ടിലൊരുക്കിയ ട്രയംഫ് ആർട് ഗാലറി സന്ദർശകർക്കായി തുറന്ന്‌ നൽകി. ചിത്രകാരൻമാരുടെയും കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

പ്രശസ്ത ചിത്രകാരൻ അനിരുദ്ധൻ എട്ടുവീട്ടിൽ സ്വന്തം വീട്ടിലൊരുക്കിയ ട്രയംഫ് ആർട് ഗാലറി സന്ദർശകർക്കായി തുറന്ന്‌ നൽകി. ചിത്രകാരൻമാരുടെയും കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അശോകൻ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം.കെ. മനോഹരൻ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ. പവിത്രൻ , കേരള ലളിതകലാ അക്കാദമി മുൻ വൈസ് പ്രസിഡണ്ട് സുരേഷ് കൂത്തുപറമ്പ്, സിനിമാ സംവിധായകൻ ദീപേ ഷ് .ടി, പാനൂർ നഗരസഭാ കൗൺസിലർ. പി.കെ പ്രവീൺ, .കെ.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

ടി.പി. ശ്രീധരൻ, പൊന്ന്യം പ്രേമൻ, തുടങ്ങിയവർ ചിത്രവായന നടത്തി.ജി. 20 ലാന്റ് ഇനീഷ്യേറ്റീവ് ലോഗോ ഡിസൈൻ ചെയ്ത കെ.കെ.ഷിബിൻ, നിരവധി നാടകപുരസ്കാരങ്ങൾ നേടിയ രാജേന്ദ്രൻ തായാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.ബിജു, സ്വാഗതവും അനിരുദ്ധൻ എട്ടു വീട്ടിൽ നന്ദിയും പറഞ്ഞു. നാല്പതോളം അമൂർത്ത ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശനത്തിലുള്ളത്. മനുഷ്യന്റെ ജീവിതാവസ്ഥകളുടെ പ്രതിഫലനങ്ങൾ സൂക്ഷ്മമായ സാമൂഹ്യ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയും, ചിത്രീകരിക്കുകയും ചെയ്തവയാണ് ഭൂരിപക്ഷ രചനകളും .

ഭൂമിയുടെ ഉൽപത്തി മുതൽ ഭാവിയിലെ സർവ്വനാശം വരെ ചിത്രീകരിച്ച 11 ചിത്രങ്ങളുടെ പരമ്പര ഇതിൽ ശ്രദ്ധേയമാണ്. കൗമാരത്തിലും യൗവ്വനത്തിലും വാർദ്ധക്യത്തിലും ആന്തരികങ്ങളിൽ സൃഷ്ടിക്കുന്ന വികാര വിസ്പോടനങ്ങളുടെ പരമ്പരയും, കീഴാളരുടെ ദൈവങ്ങളായ തെയ്യങ്ങളുടെ ഭാവങ്ങൾ ആവിഷ്കരിച്ച പരമ്പരയും ഉന്നത നിലവാരം പുലർത്തുന്നവയാണ്‌ , കലാസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110718/triumph-art-gallery-opened-for-visitors)