---
title: "അരവഞ്ചാൽ യങ് ചലഞ്ചേഴ്സ് ക്ലബ്ബിലെ ഫുട്ബോൾ അക്കാദമി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Football Academy organized a free medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110727/football-academy-organized-a-free-medical-camp"
published_at: "2023-04-24T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466e88effda_IMG-20230424-WA0143.jpg"
keywords: []
---

# അരവഞ്ചാൽ യങ് ചലഞ്ചേഴ്സ് ക്ലബ്ബിലെ ഫുട്ബോൾ അക്കാദമി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **അരവഞ്ചാല്‍**: യംഗ് ചാലഞ്ചേഴ്‌സ് ക്ലബിനു കീഴിലെ ഫുട്ബാള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നുര്‍ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ അരവഞ്ചാല്‍ ഫുട്ബാള്‍ അക്കാദമിയിലെ കുട്ടികള്‍ക്കുവേണ്ടിയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

## Article Content

 **അരവഞ്ചാല്‍**: യംഗ് ചാലഞ്ചേഴ്‌സ് ക്ലബിനു കീഴിലെ ഫുട്ബാള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നുര്‍ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ അരവഞ്ചാല്‍ ഫുട്ബാള്‍ അക്കാദമിയിലെ കുട്ടികള്‍ക്കുവേണ്ടിയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

അക്കാദമിയിലെ 200 ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി. രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. അരവഞ്ചാല്‍ യംഗ് ചലഞ്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.

കാങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാബു കുര്യാക്കോസ്, പയ്യന്നുര്‍ സഹകരണ ആശുപത്രി സെക്രട്ടറി കെ.വി. സന്തോഷ്, പിആര്‍ഒ കെ.വി. ചാന്ദ്നി, ഫുട്ബാള്‍ അക്കാദമി സെക്രട്ടറി ഒ.കെ. അനില്‍ കുമാര്‍, എ.ജി. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, നേത്രരോഗവിഭാഗം എന്നിവയില്‍ ഡോ. രമ്യ, ഡോ. അജ്ഞന എന്നിവര്‍ കുട്ടികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110727/football-academy-organized-a-free-medical-camp)