---
title: "രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി"
english_title: "Narendra Modi in Kerala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110736/narendra-modi-in-kerala"
published_at: "2023-04-24T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64467378bca0d_Picsart_23-04-24_17-45-33-223.jpg"
keywords: []
---

# രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

> **Lead Summary:** വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻ്റ് ദ്വീപിലെ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. സംസ്ഥാനത്തിന് വേണ്ടി മന്ത്രി പി. രാജീവ്, കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

## Article Content

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെ വില്ലിംഗ്ടൺ ഐലൻ്റ് ദ്വീപിലെ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. സംസ്ഥാനത്തിന് വേണ്ടി മന്ത്രി പി. രാജീവ്, കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്ന് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കും. തേവര ജംഗ്ഷൻ മുതൽ സേക്രഡ് ഹാർട്ട് കോളേജ് മൈതാനം വരെയുള്ള 1.8 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. വൈകിട്ട് 6 ന് യുവം 2023 പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. 7.45 ന് താജ് മലബാര്‍ ഹോട്ടലില്‍ ക്രൈസ്തവ സഭാ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110736/narendra-modi-in-kerala)