---
title: "പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം"
english_title: "Change in the schedule for postmortem "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11075/change-in-the-schedule-for-postmortem"
published_at: "2021-11-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619379f2ae4d4_images (5).jpeg"
keywords: []
---

# പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം

> **Lead Summary:** അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍.

## Article Content

അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍.

പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ ആകണമെന്ന വ്യവസ്ഥയാണ് മാറ്റം വരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച്‌ ഇനിമുതല്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം. ഇതിനായി ആശുപത്രിയില്‍ കൃത്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. കൂടാതെ വീഡിയോ റെക്കോര്‍ഡിങ് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ നരഹത്യ, ആത്മഹത്യ, ബലാത്സംഗം, ജീര്‍ണിച്ച മൃതദേഹങ്ങള്‍, ദുരുപയോഗപ്പെട്ടത് എന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ പോസ്റ്റുമോര്‍ട്ടവും ഇത്തരത്തില്‍ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11075/change-in-the-schedule-for-postmortem)