---
title: "ബിജെപി യുവം പരിപാടിയിൽ മുൻനിരയിൽ ഇടം പിടിച്ച് അനിൽ കെ ആന്റണി. "
english_title: "Anil K Antony takes a place in the forefront of the BJP youth program. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110755/anil-k-antony-takes-a-place-in-the-forefront-of-the-bjp-youth-program"
published_at: "2023-04-24T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469395d714c_jhbkj.jpg"
keywords: []
---

# ബിജെപി യുവം പരിപാടിയിൽ മുൻനിരയിൽ ഇടം പിടിച്ച് അനിൽ കെ ആന്റണി. 

> **Lead Summary:** ബിജെപി യുവം പരിപാടിയിൽ മുൻനിരയിൽ ഇടം പിടിച്ച് അനിൽ കെ ആന്റണി. യുവമോർച്ചാ ദേശിയ അധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപി എംപി തുടങ്ങിയവരുടെ ഒപ്പമാണ് അനിൽ ആന്റണിയും മുൻനിരയിൽ ഇരിപ്പുറപ്പിച്ചത്. പിൻനിരയിൽ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, അപർണാ ബാലമുരളി, നവ്യാ നായർ, ഗായകന്മാരായ കെ.എസ് ഹരിശങ്കർ, വിജയ് യേശുദാസ് എന്നിവരും ഇടംനേടി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു. ‘നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’ അപർണാ ബാലമുരളി പറഞ്ഞു. അപർണാ ബാലമുരളിക്ക് പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, സ്റ്റീഫൻ ദേവസി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തി. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

## Article Content

ബിജെപി യുവം പരിപാടിയിൽ മുൻനിരയിൽ ഇടം പിടിച്ച് അനിൽ കെ ആന്റണി. യുവമോർച്ചാ ദേശിയ അധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ഗോപി എംപി തുടങ്ങിയവരുടെ ഒപ്പമാണ് അനിൽ ആന്റണിയും മുൻനിരയിൽ ഇരിപ്പുറപ്പിച്ചത്. പിൻനിരയിൽ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ, അപർണാ ബാലമുരളി, നവ്യാ നായർ, ഗായകന്മാരായ കെ.എസ് ഹരിശങ്കർ, വിജയ് യേശുദാസ് എന്നിവരും ഇടംനേടി. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അപർണാ ബാലമുരളി പറഞ്ഞു. ‘നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഇത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും സന്തോഷമുണ്ട്. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്’ അപർണാ ബാലമുരളി പറഞ്ഞു. അപർണാ ബാലമുരളിക്ക് പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നവ്യാ നായർ, സ്റ്റീഫൻ ദേവസി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തി. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110755/anil-k-antony-takes-a-place-in-the-forefront-of-the-bjp-youth-program)