---
title: "ദുൽഖര്‍ സല്‍മാന്റെ കുറുപ്പ് 50 കോടി ക്ലബ്ബിൽ"
english_title: "Dulquer Salman's Kurup in Rs 50 crore club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11079/dulquer-salmans-kurup-in-rs-50-crore-club"
published_at: "2021-11-16T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61937b933bdc2_images - 2021-11-16T150608.739.jpeg"
keywords: []
---

# ദുൽഖര്‍ സല്‍മാന്റെ കുറുപ്പ് 50 കോടി ക്ലബ്ബിൽ

> **Lead Summary:** **തിരുവനന്തപുരം : **കോവിഡ് പ്രതിസന്ധി മാറ്റി തിയറ്ററുകൾ ആരവം ഉയർത്തിയ ദുൽഖര്‍ സല്‍മാന്റെ കുറുപ്പ് 50 കോടി ക്ലബ്ബിൽ.

## Article Content

**തിരുവനന്തപുരം : **കോവിഡ് പ്രതിസന്ധി മാറ്റി തിയറ്ററുകൾ ആരവം ഉയർത്തിയ ദുൽഖര്‍ സല്‍മാന്റെ കുറുപ്പ് 50 കോടി ക്ലബ്ബിൽ.

താരം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറു കോടിയിൽ അധികം രൂപ ചിത്രം നേടിയിരുന്നു. ലോകമെമ്പാടും 1500 സ്ക്രീനിലാണ് കുറുപ്പ് എത്തിയത്. എല്ലായിടത്തും മികച്ച പ്രതികരണമാണ് സിനിമ നേടിയത്.

ഇതിന് പിന്നാലെയാണ് ചിത്രം 50 കോടി പിന്നിടുന്നത്. വലിയ കൗതുകത്തോടും അമ്പരപ്പോടുമാണ് ദുൽഖർ ഇക്കാര്യം അറിയിക്കുന്നത്. കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്.‘ഇത് വളരെ വലുതാണ്. എനിക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, പ്രതിസന്ധികളുടെയും സംശയങ്ങളുടെയും നിമിഷങ്ങൾ. ഇതുവരെ പരിചയമില്ലാത്ത, നേരിട്ടിട്ടില്ലാതെ മുഹൂർത്തങ്ങളിലൂടെ കടന്നുപോയ ദിനങ്ങൾ. അതെല്ലാം ഫലം കണ്ടിരിക്കുന്നു. വാക്കുകളിൽ എങ്ങനെ എന്റെ നന്ദി അറിയിക്കും എന്ന് എനിക്ക് അറിയില്ല.ഇരുകയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചതിന് നന്ദി. ഒപ്പം തിയറ്ററിലേക്ക് തിരികെ വന്നതിനും നന്ദി. സ്നേഹത്തിന് നന്ദി. എന്റെ മാത്രം വിജയമല്ല. ഞങ്ങളുടെ ടീമിന്റെ വിജയമാണ്. നമ്മുടെ വിജയമാണ്. തിയറ്ററുകളിലേക്ക് ഒരുപാട് സിനിമകൾ എത്തും. നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാം. എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.’ ദുൽഖർ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11079/dulquer-salmans-kurup-in-rs-50-crore-club)