---
title: "ഇരിട്ടി സീനിയർ ചേമ്പർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110799/iritty"
published_at: "2023-04-25T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644723abcf344_FB_IMG_1682383740668.jpg"
keywords: []
---

# ഇരിട്ടി സീനിയർ ചേമ്പർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി സീനിയർ ചേമ്പറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സ്കൈ പെൻഡ ഹോട്ടലിൽ വച്ച് നടന്നു. ജോസ് താമരശ്ശേരിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സീനിയർ ചേമ്പർ ദേശീയ പ്രസിഡന്റ് പ്രൊഫ. വർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: ഇരിട്ടി സീനിയർ ചേമ്പറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സ്കൈ പെൻഡ ഹോട്ടലിൽ വച്ച് നടന്നു. ജോസ് താമരശ്ശേരിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സീനിയർ ചേമ്പർ ദേശീയ പ്രസിഡന്റ് പ്രൊഫ. വർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.

നാഷണൽ ഡയറക്ടർ എം. വാസുദേവൻ, നാഷണൽ കോഡിനേറ്റർമാരായ എം.ജെ. ബെന്നി, അഡ്വ: അജി മാത്യു എന്നിവർ വിശിഷ്ടാതിഥികളായി. പുതിയ പ്രസിഡന്റ് എം. വി. അഗസ്റ്റിൻ മറുപടി പ്രസംഗം നടത്തി. കാർഷിക മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പി. കെ. ജോസ് പുത്തൻപുരക്കലിനെയും, സിനിമ, ഷോർട്ട് ഫിലിം ബാലതാരം പാർവണേന്തു പ്രകാശിനെയും അനുമോദിച്ചു. അഡ്വ: പി.കെ. അന്റണി സ്വാഗതവും സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനവും നടന്നു. പുതിയ ഭാരവാഹികൾ : എം.വി. അഗസ്റ്റിൻ (പ്രസിഡന്റ്‌), ബെന്നി പാലക്കൽ, ജോയ് പടിയൂയർ, എൻ. കെ. ബിജു (വൈസ് പ്രസി.), ഡോ. ജി. ശിവരാമകൃഷ്ണൻ (സെക്രട്ടറി), വി. എം. നാരായണൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110799/iritty)