---
title: "32 തസ്തികകളിൽ  പി.എസ്.സി വിജ്ഞാപനം"
english_title: "PSC  new notification in 32 posts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11080/psc-new-notification-in-32-posts"
published_at: "2021-11-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61937cef9f53b_images - 2021-11-16T151200.025.jpeg"
keywords: []
---

# 32 തസ്തികകളിൽ  പി.എസ്.സി വിജ്ഞാപനം

> **Lead Summary:** **തിരുവനന്തപുരം**: ബിവറേജസ് കോർപ്പറേഷനിലും മുനിസിപ്പൽ കോമൺ സർവീസിലും എൽ.ഡി. ക്ലാർക്ക്, ഹൈസ്കൂൾ അധ്യാപകർ (ഹിന്ദി), കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 32 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നൽകി.

## Article Content

**തിരുവനന്തപുരം**: ബിവറേജസ് കോർപ്പറേഷനിലും മുനിസിപ്പൽ കോമൺ സർവീസിലും എൽ.ഡി. ക്ലാർക്ക്, ഹൈസ്കൂൾ അധ്യാപകർ (ഹിന്ദി), കെ.എസ്.ഇ.ബി.യിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 32 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നൽകി.

നവംബർ 30ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പിൽ ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷൻ മീഡിയ ഓഫീസർ, ടൗൺ പ്ലാനിങ്ങിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ, ജലസേചനവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), സർവകലാശാലകളിൽ പമ്പ് ഓപ്പറേറ്റർ തുടങ്ങിയവയ്ക്കും പുതിയ വിജ്ഞാപനമുണ്ടാകും.

പോലീസ്, എക്സൈസ്, ഫയർഫോഴ്സ് തുടങ്ങിയ യൂണിഫോം സേനകളിലേക്കുള്ള മുഖ്യപരീക്ഷയുടെ അർഹതാ പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അർഹതാ പട്ടിക തയ്യാറാക്കുന്നത്. മുഖ്യപരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും ശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11080/psc-new-notification-in-32-posts)