---
title: "മിൽമ നെയ്യിന് വില കൂട്ടി"
english_title: "Milma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110805/milma"
published_at: "2023-04-25T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644736aba77a6_images_-_2023-04-25T074015.481.jpeg"
keywords: []
---

# മിൽമ നെയ്യിന് വില കൂട്ടി

> **Lead Summary:**  **പാലക്കാട്: **മിൽമ നെയ്യിനു ലീറ്ററിനു 40 രൂപ വർധിപ്പിച്ചു. ലിറ്ററിന് 680 രൂപയായിരുന്ന വില ഇതോടെ 720 രൂപയായി. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകൾ ഏതാനും ദിവസം മുൻപു് വർധന വരുത്തിയിരുന്നു.

## Article Content

 **പാലക്കാട്: **മിൽമ നെയ്യിനു ലീറ്ററിനു 40 രൂപ വർധിപ്പിച്ചു. ലിറ്ററിന് 680 രൂപയായിരുന്ന വില ഇതോടെ 720 രൂപയായി. എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകൾ ഏതാനും ദിവസം മുൻപു് വർധന വരുത്തിയിരുന്നു.

ഇന്നലെ മുതൽ മലബാർ മേഖല യൂണിയനും വർധിപ്പിച്ചതോടെ സംസ്ഥാനമാകെ വിലവർധന പ്രാബല്യത്തിലായി. കഴിഞ്ഞ നവംബറിൽ മിൽമ പാലിന്റെ വിലവർധനയ്ക്കൊപ്പം നെയ്യിനു ലീറ്ററിന് 40 രൂപ കൂട്ടിയിരുന്നു. മിൽമ വില വർധിപ്പിച്ചാൽ മറ്റു ബ്രാൻഡുകളും വില കൂട്ടും. ഹോട്ടൽ, ബേക്കറി മേഖലയെയും ഇതു ബാധിക്കും.പാൽക്ഷാമം തന്നെയാണു വിലവർധനയുടെ കാരണമായി മിൽമ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110805/milma)