---
title: "ചൊക്ലിയിൽ ഹരിതം ഇക്കോ ഷോപ്പിൻ്റെ നേതൃത്വത്തിൽ ജൈവ മാമ്പഴ മേളക്ക് തുടക്കമായി"
english_title: "Organic mango fair started in Chokli under the leadership of Haritam Eco Shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110847/organic-mango-fair-started-in-chokli-under-the-leadership-of-haritam-eco-shop"
published_at: "2023-04-25T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644771fea9a6f_Screenshot_2023-04-25-11-49-20-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചൊക്ലിയിൽ ഹരിതം ഇക്കോ ഷോപ്പിൻ്റെ നേതൃത്വത്തിൽ ജൈവ മാമ്പഴ മേളക്ക് തുടക്കമായി

> **Lead Summary:** **ചൊക്ലി**: മുപ്പതിൽപരം വിവിധ മാധുര്യമുള്ള മാമ്പഴങ്ങൾ ഉൾപ്പെടുത്തി ചൊക്ലിയിൽ ജൈവ മാമ്പഴ മേളക്ക് തുടക്കമായി. ഹരിതം ഇക്കോ ഷോപ്പിൻ്റെ നിയന്ത്രണത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊക്ലി ഗ്രാമ പഞ്ചായത്ത്, ചൊക്ലി കൃഷി ഭവൻ എന്നിവ സംയുക്തമായാണ് മേള നടത്തുന്നത്.

## Article Content

**ചൊക്ലി**: മുപ്പതിൽപരം വിവിധ മാധുര്യമുള്ള മാമ്പഴങ്ങൾ ഉൾപ്പെടുത്തി ചൊക്ലിയിൽ ജൈവ മാമ്പഴ മേളക്ക് തുടക്കമായി. ഹരിതം ഇക്കോ ഷോപ്പിൻ്റെ നിയന്ത്രണത്തിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊക്ലി ഗ്രാമ പഞ്ചായത്ത്, ചൊക്ലി കൃഷി ഭവൻ എന്നിവ സംയുക്തമായാണ് മേള നടത്തുന്നത്.

പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ്.ഫൗസി ഉദ്ഘാടനം ചെയ്തു.ചൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. മുഖ്യ സംഘാടകൻ കെ.രാഹുൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.പി. സജിത,വി. എം. റീത്ത, ഷാജി, പ്രദീപ്, രാമകൃഷ്ണൻ, ഗീത, ശ്രീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110847/organic-mango-fair-started-in-chokli-under-the-leadership-of-haritam-eco-shop)