---
title: "കവിയൂർ രാജൻ സ്മാരക വായന ശാലയുടെ നേതൃത്വത്തിൽ ഗണിത കേളി സംഘടിപ്പിച്ചു"
english_title: "Kaviyoor Rajan Memorial Reading School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110854/kaviyoor-rajan-memorial-reading-school"
published_at: "2023-04-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447771147feb_Screenshot_2023-04-25-12-11-17-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കവിയൂർ രാജൻ സ്മാരക വായന ശാലയുടെ നേതൃത്വത്തിൽ ഗണിത കേളി സംഘടിപ്പിച്ചു

> **Lead Summary:** **ചൊക്ലി**: ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട സാമൂഹ്യ സാംസ്കാരിക കേന്ദ്രമായ കവിയൂർ രാജൻ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ മുപ്പത്തിയൊമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഗണിത കേളികളും ഗണിത ക്വിസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത മേഖലയിൽ താൽപ്പര്യം വർധിപ്പിക്കലാണ് ലക്ഷ്യം.

## Article Content

**ചൊക്ലി**: ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട സാമൂഹ്യ സാംസ്കാരിക കേന്ദ്രമായ കവിയൂർ രാജൻ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ മുപ്പത്തിയൊമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഗണിത കേളികളും ഗണിത ക്വിസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത മേഖലയിൽ താൽപ്പര്യം വർധിപ്പിക്കലാണ് ലക്ഷ്യം.

എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് മത്സരങ്ങൾ നടത്തിയത്. കെ.എം.സുരേഷ് ബാബു, എ.രാഘവൻ, കെ.സന്ദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാന വിതരണം സമാപന ദിവസം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110854/kaviyoor-rajan-memorial-reading-school)