---
title: "വന മേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വന സൗഹൃദ സദസ്സ്"
english_title: "Forest-friendly audience discussing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110869/forest-friendly-audience-discussing"
published_at: "2023-04-25T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644782384d7af_Picsart_23-04-25_12-56-05-409.jpg"
keywords: []
---

# വന മേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വന സൗഹൃദ സദസ്സ്

> **Lead Summary:** **ഇരിട്ടി** : വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വനം വകുപ്പ് വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും മേഖലയിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്.

## Article Content

**ഇരിട്ടി** : വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വനം വകുപ്പ് വന സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും മേഖലയിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്.

ഇരിട്ടിയിൽ വനം മന്ത്രി എ. കെ ശശീന്ദ്രൻ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരും എംഎൽഎമാരായ അഡ്വ. സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവരും ജില്ലാ - ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. വിവിധ നിവേദനങ്ങൾ മന്ത്രിമാർക്ക് കൈമാറി. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വന സൗഹൃദ സദസ്സിന്റെ ലക്ഷ്യം.വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിവിധ ആൾക്കാർക്ക് ധനസഹായവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110869/forest-friendly-audience-discussing)