---
title: "കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണം: യാക്കോബായ സഭ മേഖലാ സമിതി "
english_title: "Farmers' problems must be resolved: Jacobite Church Zonal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110894/farmers-problems-must-be-resolved-jacobite-church-zonal-committee"
published_at: "2023-04-25T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644799d7e4826_Screenshot_2023-04-25-14-42-53-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണം: യാക്കോബായ സഭ മേഖലാ സമിതി 

> **Lead Summary:** **മാനന്തവാടി**: അനുദിനം വർധിച്ചുവരുന്ന കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണണമെന്ന് പരിശുദ്ധ യാക്കോബായ സഭ മാനന്തവാടി മേഖലാ സമിതി ആവശ്യപ്പെട്ടു. രൂക്ഷമായ വന്യ മൃഗശല്യവും വരൾച്ചാ കെടുതികളും കർഷകരുടെ കടബാധ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും അധികാരികളുടെ മുമ്പിൽ എത്തിക്കുവാനും കർഷക സമൂഹത്തോടുള്ള അനീതികൾക്കെതിരെ ശക്തമായ പ്രതിഷേധിക്കുവാനും യോഗം ഐക്യകണ്ഠേനെ തീരുമാനിച്ചു.

## Article Content

**മാനന്തവാടി**: അനുദിനം വർധിച്ചുവരുന്ന കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണണമെന്ന് പരിശുദ്ധ യാക്കോബായ സഭ മാനന്തവാടി മേഖലാ സമിതി ആവശ്യപ്പെട്ടു. രൂക്ഷമായ വന്യ മൃഗശല്യവും വരൾച്ചാ കെടുതികളും കർഷകരുടെ കടബാധ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും അധികാരികളുടെ മുമ്പിൽ എത്തിക്കുവാനും കർഷക സമൂഹത്തോടുള്ള അനീതികൾക്കെതിരെ ശക്തമായ പ്രതിഷേധിക്കുവാനും യോഗം ഐക്യകണ്ഠേനെ തീരുമാനിച്ചു.

ആവശ്യമായി വന്നാൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മേഖലയിൽ നിന്ന് സ്ഥലം മാറി പോകുന്ന വൈദികരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മാനന്തവാടി സെൻറ് ജോർജ് പള്ളിയിൽ നടന്ന യോഗം സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു.

ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഷിജിൻ കടമ്പക്കാട്ട്, ഫാ. എൽദോ മനയത്ത് എന്നിവർ, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയി പടിക്കാട്ട്, സി.എം. എൽദോ, ജോർജ് കുണ്ടാല, വിൽസൻ പാടുകാണിക്കുന്ന്, ബിനോയി കണ്ടത്തിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബൈജു കോറോം, കെ.വി. കുര്യാക്കോസ് കട്ടേക്കുഴി, റ്റിജി ജോൺസൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110894/farmers-problems-must-be-resolved-jacobite-church-zonal-committee)