---
title: "ഒരു നാടിന്റെ ഉത്സവമാക്കി മാറ്റി ഗ്രാമോത്സവം"
english_title: "A village festival has been transformed into a village festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110903/a-village-festival-has-been-transformed-into-a-village-festival"
published_at: "2023-04-25T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447a2bbbdbbd_Screenshot_2023-04-25-15-18-50-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒരു നാടിന്റെ ഉത്സവമാക്കി മാറ്റി ഗ്രാമോത്സവം

> **Lead Summary:** **മാനന്തവാടി** : ഒരു നാടിന്റെ ഉത്സവമാക്കി മാറ്റി ഗ്രാമോത്സവം .കൊളങ്ങോട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിലാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജ്ഞാനോദയ വായനശാലയ്ക്ക് അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. 50 വർഷത്തെ പഴക്കമുള്ള ജ്ഞാനോദയ വായനശാല ഇന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറിയാണ് .

## Article Content

**മാനന്തവാടി** : ഒരു നാടിന്റെ ഉത്സവമാക്കി മാറ്റി ഗ്രാമോത്സവം .കൊളങ്ങോട് ജ്ഞാനോദയ വായനശാലയുടെ ആഭിമുഖ്യത്തിലാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജ്ഞാനോദയ വായനശാലയ്ക്ക് അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. 50 വർഷത്തെ പഴക്കമുള്ള ജ്ഞാനോദയ വായനശാല ഇന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറിയാണ് .

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെസഹായത്തോടുകൂടിയാണ് ഡിജിറ്റൽ ലൈബ്രറിനിർമ്മിച്ചത് വിദ്യാർത്ഥികൾക്ക് ഏതു സമയവും ആശ്രയിക്കാവുന്ന രീതിയിലാണ് ഡിജിറ്റിൽ ലൈബ്രറിയുടെ പ്രവർത്തനം സജമാക്കിയിട്ടുള്ളത് ഡിജിറ്റിൽ ലൈബ്രറിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമോത്സവം ഒരു നാടിന്റെ ഉത്സവമായിമാറി. ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എൽസി ജോയി ഉദ്ഘാടനം ചെയിതു.

വായനശാല പ്രസിഡന്റ് എം.ജി ബിജു അധ്യാക്ഷത വഹിച്ചു. പി ഗോപാലൻ നായർ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ മിനാക്ഷി രാമനും .ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സി ഷാജുവും അക്കാദമി സെന്ററിന്റെ ഉദ്ഘടനം വാർഡ്മെമ്പർ റോസമ്മ ബേബിയും നിർവ്വഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ ,ഫാ:. ജോഷി വാളിപ്ലാക്കൽ. .പിഗോപാലകൃഷ്ണൻ.എം വി വിൻസെന്റ്. പി ചന്ദ്രബാബു . കെ.എം മത്തായി . ഏൻ ആർ രാജൻ അർജുൻ വെൺമണി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരുപാടികളും കലാമണ്ഡലം അബിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്തും വയനാട്ജെ ജെ മ്യൂസിക്ക് ബാന്റ് ഓർക്സ്ട്രായുടെ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110903/a-village-festival-has-been-transformed-into-a-village-festival)