---
title: "കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്."
english_title: "Five injured as car crashes into tree "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110961/five-injured-as-car-crashes-into-tree"
published_at: "2023-04-25T20:11:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447e6cc86f5b_car_accident.jpg"
keywords: []
---

# കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്.

> **Lead Summary:** ** കൽപ്പറ്റ:** കേരള-കർണാടക അതിർത്തിയായ മുത്തങ്ങ വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി, ഭാര്യ ജുബൈരിയ , മക്കളായ സിനാന്‍ , മുഹസിന്‍ , ഒരു വയസ്സുള്ള മുഹമ്മദ് അസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

** കൽപ്പറ്റ:** കേരള-കർണാടക അതിർത്തിയായ മുത്തങ്ങ വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി, ഭാര്യ ജുബൈരിയ , മക്കളായ സിനാന്‍ , മുഹസിന്‍ , ഒരു വയസ്സുള്ള മുഹമ്മദ് അസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ അശുപത്രിയിലും തുടര്‍ന്ന് അഷറഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വൈകുന്നേരമാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110961/five-injured-as-car-crashes-into-tree)