---
title: "'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്."
english_title: "The slogan of the march was 'Central government cheating the youth, UDF people's representatives cheating Wayanad'."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110986/the-slogan-of-the-march-was-central-government-cheating-the-youth-udf-peoples-representatives-cheating-wayanad"
published_at: "2023-04-25T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644801409f862_fxgchcv.jpg"
keywords: []
---

# 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്.

> **Lead Summary:** വൈത്തിരി: 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ജാഥാ ക്യാപ്റ്റന്‍ കെ റഫീഖിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 26 മുതല്‍ 30 വരെ കാല്‍നടജാഥ ജില്ലയില്‍ പ്രയാണം നടത്തും. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.

## Article Content

വൈത്തിരി: 'യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികള്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ജാഥാ ക്യാപ്റ്റന്‍ കെ റഫീഖിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 26 മുതല്‍ 30 വരെ കാല്‍നടജാഥ ജില്ലയില്‍ പ്രയാണം നടത്തും. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.

23 കേന്ദ്രങ്ങളില്‍  ജാഥക്ക് സ്വീകരണം നല്‍കും. വൈത്തിരിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം വി വിജേഷ് അധ്യക്ഷനായിന്നു.എം സ്വരാജ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം രമേഷ് സ്വാഗതം പറഞ്ഞു. 

26ന് രാവിലെ ഒമ്പതിന് തലപ്പുഴയില്‍നിന്ന് ജാഥയുടെ ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനംചെയ്യും. സമാപനം തരുവണയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്യും. 27ന് പര്യടനം പനമരത്ത് സംസ്ഥാന പ്രസിഡന്റ് വി വസീഫും സമാപനം കോട്ടത്തറയില്‍ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറും ഉദ്ഘാടനം ചെയ്യും. 28ന് മുട്ടിലില്‍ കേന്ദ്ര കമ്മിറ്റിയംഗം എം വിജിന്‍ എംഎല്‍എയും സമാപനം മേപ്പാടിയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്‍ വി വൈശാഖനും ഉദ്ഘാടനംചെയ്യും.

29ന് പാടിച്ചിറയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പര്യടനം ഉദ്ഘാടനംചെയ്യും. സമാപനം ഇരുളത്ത് ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും. 30ന് പര്യടനം മൂലങ്കാവില്‍നിന്നാരംഭിക്കും.  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മീനങ്ങാടിയിലാണ് സമാപനം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്ഘാടനംചെയ്യും.

 26ന് രാവിലെ ഒമ്പതിന് തലപ്പുഴയില്‍നിന്ന് ജാഥയുടെ ആദ്യദിന പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനംചെയ്യും. സമാപനം തരുവണയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്യും. 27ന് പര്യടനം പനമരത്ത് സംസ്ഥാന പ്രസിഡന്റ് വി വസീഫും സമാപനം കോട്ടത്തറയില്‍ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറും ഉദ്ഘാടനം ചെയ്യും. 28ന് മുട്ടിലില്‍ കേന്ദ്ര കമ്മിറ്റിയംഗം എം വിജിന്‍ എംഎല്‍എയും സമാപനം മേപ്പാടിയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എന്‍ വി വൈശാഖനും ഉദ്ഘാടനംചെയ്യും. 29ന് പാടിച്ചിറയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ പര്യടനം ഉദ്ഘാടനംചെയ്യും. സമാപനം ഇരുളത്ത് ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും. 30ന് പര്യടനം മൂലങ്കാവില്‍നിന്നാരംഭിക്കും.  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് മീനങ്ങാടിയിലാണ് സമാപനം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്ഘാടനംചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110986/the-slogan-of-the-march-was-central-government-cheating-the-youth-udf-peoples-representatives-cheating-wayanad)