---
title: " പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു."
english_title: "CPI(M) State Secretariat Member M. Swaraj said that Prime Minister Narendra Modi has deceived the youth and the nation in Kochi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110991/cpim-state-secretariat-member-m-swaraj-said-that-prime-minister-narendra-modi-has-deceived-the-youth-and-the-nation-in-kochi"
published_at: "2023-04-25T22:13:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644803505c066_fxgfhcv.jpg"
keywords: []
---

#  പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു.

> **Lead Summary:** വൈത്തിരി: സംവാദമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യത്തിന് പോലും മറുപടിയില്ലാത്ത ഭീരുവാണ് മോദി. ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാന്‍ പ്രധാനമന്ത്രി രണ്ടാമതൊന്ന് ജനിക്കണമെന്നും സ്വരാജ് പറഞ്ഞു. വൈത്തിരിയില്‍ ഡിവൈഎഫ്ഐ ജില്ലാ യൂത്ത് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

വൈത്തിരി: സംവാദമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യത്തിന് പോലും മറുപടിയില്ലാത്ത ഭീരുവാണ് മോദി. ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാന്‍ പ്രധാനമന്ത്രി രണ്ടാമതൊന്ന് ജനിക്കണമെന്നും സ്വരാജ് പറഞ്ഞു. വൈത്തിരിയില്‍ ഡിവൈഎഫ്ഐ ജില്ലാ യൂത്ത് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിന് മരണവാറന്റ് ഒരുക്കുന്ന ഗവണ്‍മെന്റായി കേന്ദ്രസര്‍ക്കാര്‍ മാറി. ഇന്ത്യയെ മത റിപ്പബ്ലിക്കായി മാറ്റാനുളള ആസൂത്രിത നീക്കമാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്നത്. അതിനായി ഭരണഘടനയെന്ന ഔദ്യോഗിക സംവിധാനത്തെയടക്കം ഉപയോഗപ്പെടുത്തുന്നു. രാഹുല്‍ഗാന്ധി എംപിയായിട്ടും എംപിയല്ലാതായിട്ടും വയനാടിന് ഒരു വ്യത്യാസവുമില്ല. ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തുന്ന ഇടപെടലുകളുടെ ഏഴയലത്തുപോലും രാഹുലിന്റെ പ്രവര്‍ത്തനം എത്തുന്നില്ല. വേഷം കെട്ടലല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്നും ചരിത്രം തിരുത്തിയെഴുതാനുള്ള ഇടപെടലാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110991/cpim-state-secretariat-member-m-swaraj-said-that-prime-minister-narendra-modi-has-deceived-the-youth-and-the-nation-in-kochi)