---
title: "  തമിഴ്നാട്ടിൽ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന്  വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു  "
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111010/murder"
published_at: "2023-04-26T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64488792b9737_Screenshot_20230426-052953_Facebook.jpg"
keywords: []
---

#   തമിഴ്നാട്ടിൽ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന്  വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു  

> **Lead Summary:** **ചെന്നൈ** : തമിഴ്നാട് തൂത്തുക്കുടിയിൽ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. മണൽ മാഫിയസംഘത്തിന്റെ കുടിപ്പകയാണ് കൊലപാതകത്തിലേക്കെത്തിത്. പ്രത്യേക അന്വേഷണ സഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് പ്രതികളിലൊരാളെ പിടികൂടി. തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്.

## Article Content

**ചെന്നൈ** : തമിഴ്നാട് തൂത്തുക്കുടിയിൽ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. മണൽ മാഫിയസംഘത്തിന്റെ കുടിപ്പകയാണ് കൊലപാതകത്തിലേക്കെത്തിത്. പ്രത്യേക അന്വേഷണ സഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് പ്രതികളിലൊരാളെ പിടികൂടി. തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്.

വില്ലേജ് അഡ്മിനിസ്ട്രേറ്റർ ഓഫീസർ ലൂർദ് ഫ്രാൻസിസാണ് മരിച്ചത്. 56 വയസായിരുന്നു. വില്ലേജ് ഓഫീസിൽ എത്തിയ രണ്ടംഗ കൊലയാളി സംഘമാണ് കൊല നടത്തിയത്. അക്രമികൾ മടങ്ങിയശേഷം മറ്റു ഉദ്യോഗസ്ഥർ ലൂർദ്ഫ്രാൻസിസിനെ തൂത്തുക്കുടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111010/murder)