---
title: "കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്കുള്ള സർവ്വീസ് ഇന്ന് മുതൽ"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111028/kochi"
published_at: "2023-04-26T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448a07ef2287_Screenshot_20230426-092238_Facebook.jpg"
keywords: []
---

# കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്കുള്ള സർവ്വീസ് ഇന്ന് മുതൽ

> **Lead Summary:** **കൊച്ചി**: ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും.

## Article Content

**കൊച്ചി**: ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും.

20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം ആദ്യ ബോട്ട് സർവീസിൽ എംഡി ലോക്‌നാഥ് ബെഹ്‌റയും ഇന്ന് രാവിലെ ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111028/kochi)