---
title: "സംസ്ഥാന സർക്കാരിൻ്റെ നികുതി കൊളളയ്ക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു"
english_title: "Protests are intensifying across the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111063/protests-are-intensifying-across-the-state"
published_at: "2023-04-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448cbbbd3bc4_Screenshot_2023-04-26-12-22-38-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംസ്ഥാന സർക്കാരിൻ്റെ നികുതി കൊളളയ്ക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** സംസ്ഥാന സർക്കാരിൻ്റെ നികുതി കൊളളയ്ക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. ചെങ്ങളായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു ഡി എഫിൻ്റെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

## Article Content

സംസ്ഥാന സർക്കാരിൻ്റെ നികുതി കൊളളയ്ക്കെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. ചെങ്ങളായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു ഡി എഫിൻ്റെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

ചടങ്ങ് കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അശ്രഫ് ചുഴലി അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ദാമോദരൻ സ്വാഗതം പറഞ്ഞു.

പരിപാടിയിൽ കെ.പി.മൊയ്തീൻകുഞ്ഞി, പി.എ. ഹൈദ്രോസ് ഹാജി, ഗോവിന്ദൻ പി, സി ആഷിഖ്, രമ്യാ എൻ.വി, ഉഷാ കുമാരി, മൂസാൻകുട്ടി തേർളായി, കെ.എം. പി. മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം പെരിന്തലേരി, എം.കെ. രമേശൻ, സി. അബ്ദുൾ ഖാദർ ,എം .പി . പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111063/protests-are-intensifying-across-the-state)