---
title: "സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും"
english_title: "Ration shops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111117/ration-shops"
published_at: "2023-04-26T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448f76ad499d_images_-_2023-02-28T180315.187.jpeg"
keywords: []
---

# സെർവർ തകരാർ പരിഹരിക്കാനായില്ല; സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

> **Lead Summary:**  **തിരുവനന്തപുരം**: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

## Article Content

 **തിരുവനന്തപുരം**: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111117/ration-shops)