---
title: "എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 2020ൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം നടന്നു"
english_title: "Key distribution of four houses took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111119/key-distribution-of-four-houses-took-place"
published_at: "2023-04-26T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448f9ae93d8c_Screenshot_2023-04-26-15-39-17-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 2020ൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം നടന്നു

> **Lead Summary:** **എരഞ്ഞോളി**: ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 2020ൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം നടന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മലാൽ അഞ്ചാം വാർഡിൽ കോറോത്ത് കുന്നുമ്മൽ റോജ ബാബുരാജിന് ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**എരഞ്ഞോളി**: ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി 2020ൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം നടന്നു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മലാൽ അഞ്ചാം വാർഡിൽ കോറോത്ത് കുന്നുമ്മൽ റോജ ബാബുരാജിന് ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ്യ,വൈസ് പ്രസിഡണ്ട് പി.വിജു,അസിസ്റ്റൻറ് സെക്രട്ടറി പി.ശ്രീജ, കെ.ഷാജി,ടി.ഷിബിൻ എന്നിവർ സംസാരിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വീടിൻ്റെ നാല് ഗുണഭോക്താക്കളായ പി.ശ്രീജ,കെ.ലത, കെ.ബീവി,കെ.കെ.റോജ എന്നിവരുടെ വീടിൻ്റെ താക്കോൽദാനമാണ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111119/key-distribution-of-four-houses-took-place)