---
title: "റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചു."
english_title: "Strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111123/strike"
published_at: "2023-04-26T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448fb7dbde38_IMG-20230426-WA0139.jpg"
keywords: []
---

# റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചു.

> **Lead Summary:** **പേരാവൂര്‍: **കുനിത്തല വായന്നൂര്‍ റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും എംഎല്‍എയും എം പിയും രാഷ്ട്രീയം മറന്ന് കുനിത്തല റോഡിനായി ഇടപെടലുകള്‍ നടത്തുക, റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, റോഡ് യാത്രാ യോഗ്യമാക്കുക, പേരാവൂര്‍ പഞ്ചായത്തില്‍ വാഹനം ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ഉള്ള സ്ഥലം കുനിത്തലയായിട്ടും വാഹനം ഓടിച്ച് നടുവൊടിയുന്ന റോഡും കുനിത്തലയില്‍ തന്നെ.

## Article Content

**പേരാവൂര്‍: **കുനിത്തല വായന്നൂര്‍ റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് കുനിത്തല സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരും എംഎല്‍എയും എം പിയും രാഷ്ട്രീയം മറന്ന് കുനിത്തല റോഡിനായി ഇടപെടലുകള്‍ നടത്തുക, റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, റോഡ് യാത്രാ യോഗ്യമാക്കുക, പേരാവൂര്‍ പഞ്ചായത്തില്‍ വാഹനം ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ഉള്ള സ്ഥലം കുനിത്തലയായിട്ടും വാഹനം ഓടിച്ച് നടുവൊടിയുന്ന റോഡും കുനിത്തലയില്‍ തന്നെ.

അധികൃതര്‍ കുനിത്തല നിവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, മഴക്കാലത്തിന് മുന്നേ റോഡ് റീടാംറിംഗ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കുനിത്തലമുക്കിലും, കുനിത്തലയിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111123/strike)