---
title: " ഡി വൈ എഫ് ഐ , മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന് സമാപനമായി"
english_title: "DYFI "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111132/dyfi"
published_at: "2023-04-26T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449055153259_Screenshot_2023-04-26-16-29-37-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

#  ഡി വൈ എഫ് ഐ , മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന് സമാപനമായി

> **Lead Summary:** ഇരിക്കൂർ ചേടിച്ചേരി വെള്ളു വയലിൽ ഡി വൈ എഫ് ഐ , മഹിള അസോസിയേഷൻ, ബാലസംഘം തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന് സമാപനമായി. സാംസ്കാരിക സദസ്സ് മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിക്കൂർ ചേടിച്ചേരി വെള്ളു വയലിൽ ഡി വൈ എഫ് ഐ , മഹിള അസോസിയേഷൻ, ബാലസംഘം തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന് സമാപനമായി. സാംസ്കാരിക സദസ്സ് മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഗ്രാമോത്സവത്തിനാണ് സമാപനമായത്. സാംസ്കാരിക സദസ് സംഘാടക സമിതി ജനറൽ കൺവീനർ എൻ കെ രാഗേഷിന്റെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സരിൻ ശശി മുഖ്യാതിഥിയായി. ടി കെ സുലേഖ, എം ബാബുരാജ്, കെ ശ്രീജിത്ത്, സി രാജീവൻ , വി എൻ വിപിൻ ,എം വി മിഥുൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കോമഡി , ഗാനമേള, സിനിമാറ്റിക്ക് ഡാൻസ് എന്നിവയോടു കൂടിയാ മേഗാ ഷോയും നടന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111132/dyfi)