---
title: "പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു"
english_title: "In the case of attempting to molest a fourteen-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111137/in-the-case-of-attempting-to-molest-a-fourteen-year-old-girl"
published_at: "2023-04-26T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644908c923596_IMG-20230426-WA0132.jpg"
keywords: []
---

# പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

> **Lead Summary:** പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി വി.ജി ബിജുവിനെയാണ് ശിക്ഷിച്ചത്. 2017 ഫെബ്രുവരിയിലാണ് പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ പതിനാലുകാരിയെ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്.

## Article Content

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി വി.ജി ബിജുവിനെയാണ് ശിക്ഷിച്ചത്. 2017 ഫെബ്രുവരിയിലാണ് പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ പതിനാലുകാരിയെ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്.

ലൈഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. അന്നത്തെ പരിയാരം എസ്.ഐ ആയിരുന്ന ടി.പ്രഭാകരനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

തുടർന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി.മുജീബ് റഹ്മാൻ ബിജുവിന് 5 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111137/in-the-case-of-attempting-to-molest-a-fourteen-year-old-girl)