---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ്‌ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുകൾ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111145/kannur"
published_at: "2023-04-26T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64490ffb15322_images_-_2023-04-26T171854.984.jpeg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ്‌ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുകൾ 

> **Lead Summary:** **പരിയാരം** : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. മെയ് 3 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം.

## Article Content

**പരിയാരം** : കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. മെയ് 3 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഡി.എം.എൽ.ടി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം.

നിയമനം ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. www.gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111145/kannur)