---
title: "യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി"
english_title: "UDF"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111148/udf"
published_at: "2023-04-26T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449122e299cf_IMG-20230426-WA0158.jpg"
keywords: []
---

# യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

> **Lead Summary:** **കൽപ്പറ്റ** : ഇടതു സർക്കാരിന്റെ നികുതികൊള്ളക്കെതിരെയും ഭീമമായി വർദ്ധിപ്പിച്ച കെട്ടിട നികുതിയും , പെർമിറ്റ് ഫീസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ നടത്തിയ പ്രതിഷേധ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ഓഫീസിൽ മുന്നിലേക്ക് കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎൽഎ നിർവഹിച്ചു.

## Article Content

**കൽപ്പറ്റ** : ഇടതു സർക്കാരിന്റെ നികുതികൊള്ളക്കെതിരെയും ഭീമമായി വർദ്ധിപ്പിച്ച കെട്ടിട നികുതിയും , പെർമിറ്റ് ഫീസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ നടത്തിയ പ്രതിഷേധ സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ഓഫീസിൽ മുന്നിലേക്ക് കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎൽഎ നിർവഹിച്ചു.

സമസ്ത മേഖലകളിലും ഭീമമായി നികുതി ചുമത്തിക്കൊണ്ട് സാധാരണക്കാരന് മുൻപൊരിക്കലും ഇല്ലാത്ത വിധം ജീവിതം ദുസഹം ആക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, അഡ്വക്കറ്റ് ടി ജെ ഐസക്, ഗിരീഷ് കൽപ്പറ്റ, കെ അജിത, എപി ഹമീദ്,പി വിനോദ് കുമാർ, കെ കെ രാജേന്ദ്രൻ, അലവി വടക്കേതിൽ, ഹർഷൽ കോന്നാടൻ, സെബാസ്റ്റ്യൻ കൽപ്പറ്റ, അഡ്വക്കറ്റ് എപി മുസ്തഫ, എംപി നവാസ്,ആയിഷാ പള്ളിയാല്, ജൈന ജോയ്, പി കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതിൽ, ഓ സരോജിനി, സാജിത, പി രാജാറാണി, സി കെ നാസർ, സന്തോഷ് കൈനാട്ടി, അസീസ് അമ്പിലേരി, ഷബ്നാസ് തന്നാണി, ടി സതീശൻ, അർജുൻ മണിയങ്കോട്,മാടായിലെത്തിഫ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ് – 01 കൽപ്പറ്റ മുൻസിപ്പൽ ഓഫീസിലേക്ക് കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111148/udf)