---
title: "കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു സണ്ണി ജോസഫ് എം എൽ എ ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകി."
english_title: "Sunny Joseph MLA filed a complaint with the Minister of Transport, demanding the resumption of KSRTC bus services."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111178/sunny-joseph-mla-filed-a-complaint-with-the-minister-of-transport-demanding-the-resumption-of-ksrtc-bus-services"
published_at: "2023-04-26T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449390f41bf8_sunny_joseph_mla.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു സണ്ണി ജോസഫ് എം എൽ എ ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

> **Lead Summary:** **പേരാവൂർ; **പേരാവൂർ നിയോജകമണ്ഡലത്തിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ കെ എസ് ആർ ടി എസ് ബസ് സർവീസ് നടത്തുന്നത് നിർത്തിയത് സംബന്ധിച്ച് ജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ചു പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

## Article Content

**പേരാവൂർ; **പേരാവൂർ നിയോജകമണ്ഡലത്തിൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ കെ എസ് ആർ ടി എസ് ബസ് സർവീസ് നടത്തുന്നത് നിർത്തിയത് സംബന്ധിച്ച് ജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ചു പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

ആറളം ഫാം ഉൾപ്പെ ടെയുള്ള മലയോര പ്രദേശങ്ങളിലെ തൊഴിലാളികളും യാത്രക്കാരും ആശ്രയിക്കുന്ന ഏക ബസ് സർവീസുകളാണ് പല സ്ഥലങ്ങളിലും നിർത്തിയിരിക്കുന്നത്. നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ് സർവീസുകൾ എത്രയും വേഗത്തിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം എൽ എ നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111178/sunny-joseph-mla-filed-a-complaint-with-the-minister-of-transport-demanding-the-resumption-of-ksrtc-bus-services)