---
title: "വൈദിക വിദ്യാർഥിയെ മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "Vedic student found dead in fish pond "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111180/vedic-student-found-dead-in-fish-pond"
published_at: "2023-04-26T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64493bd702408_xzfxfxcv.jpg"
keywords: []
---

# വൈദിക വിദ്യാർഥിയെ മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കാലടി: **മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർഥിയെ മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻതറ വീട്ടിൽ ലൂക്കോസ് മകൻ ആഗ്നൽ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് മുതദേഹം ദേവാലയത്തിന് സമീപമുള്ള കുളത്തിൽ കണ്ടത്. കൈയിലും കാലിലും കരുവാളിച്ച പാടുകൾ ഉണ്ട്. മോർട്ടറിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

## Article Content

**കാലടി: **മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർഥിയെ മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻതറ വീട്ടിൽ ലൂക്കോസ് മകൻ ആഗ്നൽ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് മുതദേഹം ദേവാലയത്തിന് സമീപമുള്ള കുളത്തിൽ കണ്ടത്. കൈയിലും കാലിലും കരുവാളിച്ച പാടുകൾ ഉണ്ട്. മോർട്ടറിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്ന് ഷോക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വ്യാഴാഴ്ച പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111180/vedic-student-found-dead-in-fish-pond)