---
title: "ആറളം ഭൂ അവകാശ പ്രക്ഷോഭ വാർഷികവും, മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ മഹോൽസവും"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111224/iritty"
published_at: "2023-04-27T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449e09f28091_Picsart_23-04-27_08-10-14-248.jpg"
keywords: []
---

# ആറളം ഭൂ അവകാശ പ്രക്ഷോഭ വാർഷികവും, മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ മഹോൽസവും

> **Lead Summary:** **ഇരിട്ടി** : ആറളം ഭൂ അവകാശ പ്രക്ഷോഭത്തിന്റെ പതിനേഴാം വാർഷികവും. മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ മഹോൽസവവും , ഗോത്രാരൂഢ സ്ഥാനങ്ങളുടെ സമർപ്പണവും ഏപ്രിൽ 28, 29, 30 തീയ്യതികളിൽ ആറളം ഫാം വളയഞ്ചാലിൽ നടക്കും. 28 ന് രാവിലെ പതിനൊന്ന് മണിക്ക് ഗണപതി ഹോമം . വൈകീട്ട് അഞ്ച് മണിക്ക് കലവറ നിറക്കൽ . ആറ് മണിക്ക് വിവിധ ഗോത്ര മൂപ്പൻമാരുടെ നേതൃത്വത്തിൽ ഗോത്ര പൂജയും നടക്കും. 29 ന് രാവിലെ ഏഴ് മണിക്ക് ചുഴലി രാഘവൻ മടയന്റെ കാർമ്മികത്വത്തിൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ നടക്കും.

## Article Content

**ഇരിട്ടി** : ആറളം ഭൂ അവകാശ പ്രക്ഷോഭത്തിന്റെ പതിനേഴാം വാർഷികവും. മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ മഹോൽസവവും , ഗോത്രാരൂഢ സ്ഥാനങ്ങളുടെ സമർപ്പണവും ഏപ്രിൽ 28, 29, 30 തീയ്യതികളിൽ ആറളം ഫാം വളയഞ്ചാലിൽ നടക്കും. 28 ന് രാവിലെ പതിനൊന്ന് മണിക്ക് ഗണപതി ഹോമം . വൈകീട്ട് അഞ്ച് മണിക്ക് കലവറ നിറക്കൽ . ആറ് മണിക്ക് വിവിധ ഗോത്ര മൂപ്പൻമാരുടെ നേതൃത്വത്തിൽ ഗോത്ര പൂജയും നടക്കും. 29 ന് രാവിലെ ഏഴ് മണിക്ക് ചുഴലി രാഘവൻ മടയന്റെ കാർമ്മികത്വത്തിൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ നടക്കും.

പന്ത്രണ്ട് മണിക്ക് പയംകുറ്റി വെള്ളാട്ടം നടക്കും. ഒരു മണിക്ക് അന്നദാനവും, വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിക്കും. 6.30 ന് ഗോത്ര പൂജ നടക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. ഏപ്രിൽ 30 ന് ബമ്പർ സമ്മാന നറുക്കെടുപ്പും തുടർന്ന് ഗോത്ര പൂജയും നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111224/iritty)