---
title: "കണ്ണൂരില്‍ സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അഞ്ചു വയസുകാരിയുള്‍പ്പെടെ രണ്ടു മരണം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111240/accident"
published_at: "2023-04-27T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a04ab1ac7c_IMG-20230425-WA0201.jpg"
keywords: []
---

# കണ്ണൂരില്‍ സ്കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അഞ്ചു വയസുകാരിയുള്‍പ്പെടെ രണ്ടു മരണം

> **Lead Summary:** ** കണ്ണൂർ: **കാട്ടാമ്പള്ളിയിൽ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച് രണ്ടു പേർ മരിച്ചു. ഇടയിൽ പീടിക സ്വദേശികളായ ചിറമൂട്ടിൽ അജീർ, അജീറിന്റെ ബന്ധു നിയാസിന്റെ അഞ്ചുവയസുള്ള മകൾ റാഫിയ എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ഇന്നലെ രാത്രി 10.05 ഓടുകൂടിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

** കണ്ണൂർ: **കാട്ടാമ്പള്ളിയിൽ സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ച് രണ്ടു പേർ മരിച്ചു. ഇടയിൽ പീടിക സ്വദേശികളായ ചിറമൂട്ടിൽ അജീർ, അജീറിന്റെ ബന്ധു നിയാസിന്റെ അഞ്ചുവയസുള്ള മകൾ റാഫിയ എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ഇന്നലെ രാത്രി 10.05 ഓടുകൂടിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നും കാട്ടാമ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വൈദ്യുതി തൂണിൽ ഇടിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111240/accident)