---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തു."
english_title: "The window of the car parked in the backyard was broken"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111247/the-window-of-the-car-parked-in-the-backyard-was-broken"
published_at: "2023-04-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a0be5da26a_shooting.png"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തു.

> **Lead Summary:** **പുന്നാട്:** മീത്തല പുന്നാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പി. രാജേഷിന്റെ കാറിന്റെ ചില്ല് തകർത്തു. ഓണക്കുറി നടത്തി പണം തിരികെ നൽകാത്ത രാജേഷ് ഇന്നലെ പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയ ഇടപാടുകാരിയോട് മോശമായി സംസാരിച്ചതാകാം കാറിന്റെ ചില്ലുകൾ തകർക്കാൻ കാരണമെന്ന് തദ്ദേശവാസികൾ പറഞ്ഞു.

## Article Content

**പുന്നാട്:** മീത്തല പുന്നാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പി. രാജേഷിന്റെ കാറിന്റെ ചില്ല് തകർത്തു. ഓണക്കുറി നടത്തി പണം തിരികെ നൽകാത്ത രാജേഷ് ഇന്നലെ പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയ ഇടപാടുകാരിയോട് മോശമായി സംസാരിച്ചതാകാം കാറിന്റെ ചില്ലുകൾ തകർക്കാൻ കാരണമെന്ന് തദ്ദേശവാസികൾ പറഞ്ഞു.

അയൽവാസിയായ നാരായണനെതിരെ രാജേഷ് ഇരിട്ടി പോലീസിൽ പരാതി നൽകി. രാജേഷ് പണം തിരികെ നൽകാത്തതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കുമുമ്പ് രാത്രിയും പകലും നാട്ടുകാർ വീട് ഉപരോധിച്ചിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111247/the-window-of-the-car-parked-in-the-backyard-was-broken)