---
title: "ഉളിക്കല്ലിൽ കാണാതായ പെൺകുട്ടികളെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി"
english_title: "The pink police found the missing girls in Ulikallam in Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111253/the-pink-police-found-the-missing-girls-in-ulikallam-in-thalassery"
published_at: "2023-04-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a10134224c_pink-police.1.1241194_(1).jpg"
keywords: []
---

# ഉളിക്കല്ലിൽ കാണാതായ പെൺകുട്ടികളെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി

> **Lead Summary:** **ഉളിക്കൽ**: ഉളിക്കല്ലിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെൺകുട്ടികളെ ഇന്നലെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി. ഉളിക്കല്ലിലെ നുച്യായാട്, പുതുശേരി സ്വദേശികളായ 16 വയസുകാരികളായ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്.

## Article Content

**ഉളിക്കൽ**: ഉളിക്കല്ലിൽ വച്ച് കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെൺകുട്ടികളെ ഇന്നലെ തലശ്ശേരിയിൽ വച്ച് പിങ്ക് പോലീസ് കണ്ടെത്തി. ഉളിക്കല്ലിലെ നുച്യായാട്, പുതുശേരി സ്വദേശികളായ 16 വയസുകാരികളായ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്.

രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാണാതായ കുട്ടികളെ രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ ഉളിക്കൽ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും വിവരം അറിയിച്ചെങ്കിലും കുട്ടികൾ മൊബൈൽ ഉപയോഗിക്കാതിരുന്നത് കൊണ്ട് ലൊക്കേഷൻ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല.

സുഹൃത്തിന്റെ വീട്ടിലും മറ്റു പല സ്ഥലങ്ങളിലും ആയി കറങ്ങി നടന്ന് കുട്ടികൾ ബാംഗ്ലൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടയിൽ ഇവരെ ഇന്നലെ ഉച്ചയോടെ തലശ്ശേരിയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പിങ്ക് പോലീസ് തടഞ്ഞു. നിർത്തി ചോദ്യം ചെയ്തതിൽ നിന്നാണ് മാതാപിതാക്കളെ അറിയിക്കാതെ രണ്ടു കുട്ടികളും ടൂർ പോകാൻ ഇറങ്ങിയ വിവരം ലഭിച്ചത്.

യാത്രയ്ക്ക് ആവശ്യമായ പണവും വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു. തുടർന്ന് ഉളിക്കൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെയും മുൻപ് രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി കൗൺസിലിംഗും മറ്റും നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ കുട്ടികളെ കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111253/the-pink-police-found-the-missing-girls-in-ulikallam-in-thalassery)