---
title: "സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ ഭാര്യയും മകളും കൊച്ചിയിലെത്തി."
english_title: "Albert's wife and daughter, who were shot dead in Sudan, reached Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111261/alberts-wife-and-daughter-who-were-shot-dead-in-sudan-reached-kochi"
published_at: "2023-04-27T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a176e2e0cb_IMG-20230427-WA0054.jpg"
keywords: []
---

# സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ ഭാര്യയും മകളും കൊച്ചിയിലെത്തി.

> **Lead Summary:**  കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. ഇന്നു രാവിലെ 10ന് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു.

## Article Content

 കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. ഇന്നു രാവിലെ 10ന് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു.

ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെടിയേറ്റു മരിച്ച ഫ്ളാറ്റിൽനിന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് സൈബല്ല സർക്കാരിന്റെ അടിയന്തര സഹായം അഭ്യർഥിച്ചിരുന്നു. പിന്നീട് മൂന്നു മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെതുടർന്നാണ് മൃതദേഹം മാറ്റാനായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111261/alberts-wife-and-daughter-who-were-shot-dead-in-sudan-reached-kochi)