---
title: "കൊടൈക്കനാലില്‍ പോയി മടങ്ങിയ കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 4 പേർക്ക് ഗുരുതര പരിക്ക്"
english_title: "Kodaikanal collides with cargo lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111262/kodaikanal-collides-with-cargo-lorry"
published_at: "2023-04-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a17b9d4076_IMG-20230427-WA0001.jpg"
keywords: []
---

# കൊടൈക്കനാലില്‍ പോയി മടങ്ങിയ കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 4 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാത 66 നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാത 66 നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം, തിരൂർ സ്വദേശികളായ അനസ് (24), മുഹമ്മദ് ബിലാൽ (23) ഷിഹാസ് (24) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം തിരൂര്‍, ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനെടായായിരുന്നു അപകടം. കാറില്‍ 6 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111262/kodaikanal-collides-with-cargo-lorry)