---
title: "ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണ്: ആന്റണി രാജു"
english_title: "Antoni raju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111268/antoni-raju"
published_at: "2023-04-27T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a1d798cdde_Antony-Raju-Kerala-transport-minister.jpg"
keywords: []
---

# ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണ്: ആന്റണി രാജു

> **Lead Summary:** ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കുട്ടികളെ കൂടി അനുവദിക്കണം എന്നാണാവശ്യം.

## Article Content

ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കുട്ടികളെ കൂടി അനുവദിക്കണം എന്നാണാവശ്യം.

കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം ഉന്നയിക്കും.നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കും.വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്.കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചര്‍ച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111268/antoni-raju)