---
title: "കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് : സ്പീക്കർ"
english_title: "Speaker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111277/speaker"
published_at: "2023-04-27T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a22a84d58a_Screenshot_2023-04-27-12-43-52-86_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് : സ്പീക്കർ

> **Lead Summary:** **തലശ്ശേരി**:കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കണ്ണൂർ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആൻഡ് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തലശ്ശേരി**:കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കണ്ണൂർ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആൻഡ് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസ്. കായിക ക്ഷമതയിൽ എന്നും മുന്നിലാണ് പോലീസ് സേന. അതുകൊണ്ട് തന്നെ ജോലിക്കിടയിലെ ഇത്തരം കായിക മത്സരങ്ങളും, കലാമത്സരങ്ങളും മാനസിക സന്തോഷത്തിന് സഹായകരമാകുമെന്നും സ്പീക്കർ പറഞ്ഞു .

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ മുഖ്യാതിഥിയായി, കണ്ണൂർ സിറ്റി കമ്മിഷണർ അജിത് കുമാർ സന്നിഹിതനായി. തുടർന്ന് നടന്ന പാസ്സിംങ് ഔട്ട് പരേഡിൽ സ്പീക്കർ സല്യൂട്ട് സ്വീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ 100 മീറ്റർ ഓട്ടം, ലോങ്ങ് ജംപ്, നടത്തം, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് തുടങ്ങി പുരുഷ വിഭാഗത്തിൽ 23 ഇനങ്ങളും വനിതാ വിഭാഗത്തിൽ 15 ഇനങ്ങളുമാണുള്ളത്. ആകെ 450 മത്സരാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. മേള വ്യാഴാഴ്ച സമാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111277/speaker)