---
title: "എഐ കാമറയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ"
english_title: "Mv govidhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111304/mv-govidhan"
published_at: "2023-04-27T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a41831f893_images_(6).jpeg"
keywords: []
---

# എഐ കാമറയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: എഐ** കാമറയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തെങ്കിലും തെറ്റായ നടപടി ഉണ്ടായാൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട വളരെ വലിയൊരു കാര്യമാണ് നടപ്പാക്കുന്നത്.

## Article Content

**തിരുവനന്തപുരം: എഐ** കാമറയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തെങ്കിലും തെറ്റായ നടപടി ഉണ്ടായാൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട വളരെ വലിയൊരു കാര്യമാണ് നടപ്പാക്കുന്നത്.

പദ്ധതി വരുമ്പോൾ വല്ലാതെ യാന്ത്രികമായി പോകുമോ എന്നാണ് പരിശോധിക്കേണ്ടത്. ഇരുചക്രവാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111304/mv-govidhan)