---
title: "അധ്യാപികയുടെ മരണം: നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് സ്കൂൾ പി.ടി.എ"
english_title: "Teacher's death: School PTA to bring out status quo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111309/teachers-death-school-pta-to-bring-out-status-quo"
published_at: "2023-04-27T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a5f04267c5_Picsart_23-04-27_17-08-21-865.jpg"
keywords: []
---

# അധ്യാപികയുടെ മരണം: നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് സ്കൂൾ പി.ടി.എ

> **Lead Summary:** **ഉളിയിൽ**: പടിക്കച്ചാൽ ഗവ: എൽ.പി സ്കൂൾ പ്രീ - പ്രൈമറി അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്കൂൾ പി.ടി.എ - എസ്.എം.സി. സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**ഉളിയിൽ**: പടിക്കച്ചാൽ ഗവ: എൽ.പി സ്കൂൾ പ്രീ - പ്രൈമറി അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്കൂൾ പി.ടി.എ - എസ്.എം.സി. സംയുക്ത യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ പഞ്ചായത്ത് അംഗം എൻ മനോജ് അധ്യക്ഷനായി. പ്രധാന ദ്ധ്യാപിക കെ. ആശ, ചന്ദ്രൻ തില്ലങ്കേരി, ബാബു ഈയ്യം ബോഡ് , കെ.ബിജു, കെ. ഉമ്മർ, രജീഷ്.ഒ, ലിജിന, ഷിംല , റസീന .വി .പി എന്നിവർ സംസാരിച്ചു.

ഈ മാസം 8 നാണ് അധ്യാപികയായ പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ പി.കെ.പ്രസാദിൻ്റെ ഭാര്യ കെ. ഡി.ബിനിത (36) തീപ്പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ മുഴക്കുന്ന് പോലിസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം നടത്തി വരികയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111309/teachers-death-school-pta-to-bring-out-status-quo)