---
title: "പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111316/pariyaram"
published_at: "2023-04-27T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a521077aae_Picsart_23-04-27_16-13-18-821.jpg"
keywords: []
---

# പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

> **Lead Summary:** പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ മുഴപ്പാലയിലെ ഷമൽ നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഇ-ടൈപ്പ് ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്സ് റീഷ്നയുടെ ഭർത്താവ് ഷമൽനെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.

## Article Content

പരിയാരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ മുഴപ്പാലയിലെ ഷമൽ നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഇ-ടൈപ്പ് ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്സ് റീഷ്നയുടെ ഭർത്താവ് ഷമൽനെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ചെത്തി റീഷ്ണയെ മർദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതോടെ റീഷ്ണ മെഡിക്കൽ കോളേജിലെ സംഘടനാ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട അവർ ഇയാളോട് ക്വാർട്ടേഴ്സിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷിക്കാനായി പരിയാരം എസ്.ഐ കെ.വി.സതീശനും സി.പി.ഒ സോജിയും ക്വാർട്ടേഴ്സിലെത്തി. ഈസമയത്ത് മദ്യപിച്ച് ലക്കുകെട്ട ഷമൽ എസ്.ഐയെ അക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സി പി ഒ സോജിക്കും അക്രമത്തിൽ പരിക്കേറ്റു.

അക്രമത്തിൽ പരിക്കേറ്റ എസ്.ഐ സതീശനും സി.പി.ഒ സോജിയും മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി. ബഹളത്തിനിടയിൽ പരിക്കേറ്റ ഷമലിനും ചികിൽസ നൽകിയുന്നു. മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111316/pariyaram)