---
title: "പയ്യാവൂർ ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി"
english_title: "Payyavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111325/payyavoor"
published_at: "2023-04-27T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a5c384e444_IMG-20230427-WA0151.jpg"
keywords: []
---

# പയ്യാവൂർ ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി

> **Lead Summary:** **പയ്യാവൂർ**: ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി. മഞ്ഞക്കൊഴയിൽ ഭാർഗവിടുടേയും ബാബുവിൻ്റെയും പറമ്പിലാണ് ഇന്നു പുലർച്ചെ കാട്ടാനക്കൂട്ടം ഇറങ്ങിയത്. വാഴകൃഷി പൂർണ്ണമായും നശിപ്പിച്ച നിലയിലാണ്.

## Article Content

**പയ്യാവൂർ**: ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി. മഞ്ഞക്കൊഴയിൽ ഭാർഗവിടുടേയും ബാബുവിൻ്റെയും പറമ്പിലാണ് ഇന്നു പുലർച്ചെ കാട്ടാനക്കൂട്ടം ഇറങ്ങിയത്. വാഴകൃഷി പൂർണ്ണമായും നശിപ്പിച്ച നിലയിലാണ്.

വനാതിർത്തിയിൽ ആനയെ പ്രതിരോധിക്കാനായി തൂക്കുവേലി സ്ഥാപിച്ച് പ്രവർത്തനം കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.കാട്ടാനകളെ കാടിനുള്ളിലേക്ക് ഓടിക്കാത്തതിനാൽ ഇപ്പോഴും ജനവാസ മേഖലയിൽ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111325/payyavoor)