---
title: "കൂത്തുപറമ്പ് നഗരസഭയിൽ ഖരമാലിന്യ സംസ്ക്കരണത്തിന് രൂപരേഖയായി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111326/kuthuparamba"
published_at: "2023-04-27T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a602d2d3cf_Screenshot_2023-04-27-17-09-53-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭയിൽ ഖരമാലിന്യ സംസ്ക്കരണത്തിന് രൂപരേഖയായി

> **Lead Summary:** **കൂത്തുപറമ്പ**: കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. 20 വർഷം മുന്നിൽ കണ്ടുള്ള ഖരമാലിന്യ സംസ്ക്കരണ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

## Article Content

**കൂത്തുപറമ്പ**: കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. 20 വർഷം മുന്നിൽ കണ്ടുള്ള ഖരമാലിന്യ സംസ്ക്കരണ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.

ഉറവിട മാലിന്യ സംസ്ക്കരണത്തിന് മുൻതൂക്കം നൽകുന്നതാണ് പദ്ധതികൾ. ഇതിന്റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ തയ്യാറാക്കും. കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ തലത്തിൽ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

വ്യാപാരി വ്യവസായി സംഘടനയിലെ അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അജിത അധ്യക്ഷതവഹിച്ചു. കെ എസ് ഡബ്ലിയു എം പി ഡെപ്യൂട്ടി ജില്ലാ കോഡിനേറ്റർ കെ ടി ഷിൻഡ പദ്ധതി വിശദീകരണം നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ കെ സി ലതീഷ്, വിനോദ് കുമാർ, രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111326/kuthuparamba)