---
title: "ജീപ്പിൽ കയറണമെന്ന വാശി;  ആഗ്രഹം നിറവേറ്റി പോലീസ്"
english_title: "Vashi to get into the jeep; The police fulfilled the wish "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111351/vashi-to-get-into-the-jeep-the-police-fulfilled-the-wish"
published_at: "2023-04-27T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a8d881f5ab_dfdgfg.jpg"
keywords: []
---

# ജീപ്പിൽ കയറണമെന്ന വാശി;  ആഗ്രഹം നിറവേറ്റി പോലീസ്

> **Lead Summary:** **ഇരിങ്ങാലക്കുട**: ജീപ്പിൽ കയറണം, അതും പോലീസിന്റെ ബൊലേറോ ജീപ്പിൽ. ശ്രീഹരി തന്റെ ഇഷ്ടത്തിനായി വാശി പിടിച്ചപ്പോൾ ആദ്യം വീട്ടുകാരൊന്ന് വിഷമിച്ചു. ശ്രീഹരിയുടെ ആഗ്രഹം സമീപവാസി ഇന്ദ്രൻ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലെ പരിചയക്കാരനായ എസ്.ഐ. യെ അറിയിച്ചു. പിന്നെ കാര്യങ്ങൾ എളുപ്പമായി. സ്റ്റേഷനിലെ ട്രാഫിക് ചുമതലയുള്ള എസ്.ഐ. എൻ.കെ. അനിൽതന്നെ ശ്രീഹരിയുടെ ആഗ്രഹം നിറവേറ്റി. ഐക്കരക്കുന്ന് എളന്തോളി വീട്ടിൽ സച്ചിന്റെയും പ്രിയലക്ഷ്മിയുടേയും മകനും നടവരമ്പ് ഗവ. ഹൈസ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയുമാണ് ഭിന്നശേഷിക്കാരനായ ശ്രീഹരി . തന്റെ ആഗ്രഹം ശ്രീഹരി ഇടയ്ക്കിടയ്ക്ക് അമ്മ പ്രിയലക്ഷ്മിയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

## Article Content

**ഇരിങ്ങാലക്കുട**: ജീപ്പിൽ കയറണം, അതും പോലീസിന്റെ ബൊലേറോ ജീപ്പിൽ. ശ്രീഹരി തന്റെ ഇഷ്ടത്തിനായി വാശി പിടിച്ചപ്പോൾ ആദ്യം വീട്ടുകാരൊന്ന് വിഷമിച്ചു. ശ്രീഹരിയുടെ ആഗ്രഹം സമീപവാസി ഇന്ദ്രൻ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലെ പരിചയക്കാരനായ എസ്.ഐ. യെ അറിയിച്ചു. പിന്നെ കാര്യങ്ങൾ എളുപ്പമായി. സ്റ്റേഷനിലെ ട്രാഫിക് ചുമതലയുള്ള എസ്.ഐ. എൻ.കെ. അനിൽതന്നെ ശ്രീഹരിയുടെ ആഗ്രഹം നിറവേറ്റി. ഐക്കരക്കുന്ന് എളന്തോളി വീട്ടിൽ സച്ചിന്റെയും പ്രിയലക്ഷ്മിയുടേയും മകനും നടവരമ്പ് ഗവ. ഹൈസ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയുമാണ് ഭിന്നശേഷിക്കാരനായ ശ്രീഹരി . തന്റെ ആഗ്രഹം ശ്രീഹരി ഇടയ്ക്കിടയ്ക്ക് അമ്മ പ്രിയലക്ഷ്മിയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ജീപ്പിൽ കയറിയ ശ്രീഹരി ആദ്യം ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിങ്‌ തിരിച്ചുനോക്കി. പിന്നീട് അമ്മയോടൊപ്പം പിറകിലെ സീറ്റിലേക്ക്‌ മാറി. തുടർന്ന് പോലീസ്ഡ്രൈവർ ഷിബു ജീപ്പുമായി കൂടൽമാണിക്യം ക്ഷേത്രംവരെ കൊണ്ടുപോയി തിരിച്ച് സ്‌റ്റേഷനിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111351/vashi-to-get-into-the-jeep-the-police-fulfilled-the-wish)