---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ്‌ സെൽ നിർമ്മിക്കണം പൊലീസ്‌ അസോസിയേഷൻ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111394/iritty"
published_at: "2023-04-28T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b23fca58ec_FB_IMG_1682645759498.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ്‌ സെൽ നിർമ്മിക്കണം പൊലീസ്‌ അസോസിയേഷൻ

> **Lead Summary:**  **ഇരിട്ടി**: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിസണേഴ്സ് സെൽ നിർമ്മിക്കണമെന്ന്‌ പൊലീസ്‌ അസോസിഷേയൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രതികളെ പ്രവേശിപ്പിക്കുന്ന ഘട്ടത്തിൽ പ്രിസണേഴ്സ് സെല്ലിന്റെ അഭാവം പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം വർധിപ്പിക്കുന്നു. പഴുതുകൾ ലഭിച്ചാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുമായാണ്‌ പലപ്പോഴും പൊലീസ് ആശുപത്രിയിൽ എത്തുന്നത്.

## Article Content

 **ഇരിട്ടി**: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രിസണേഴ്സ് സെൽ നിർമ്മിക്കണമെന്ന്‌ പൊലീസ്‌ അസോസിഷേയൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രതികളെ പ്രവേശിപ്പിക്കുന്ന ഘട്ടത്തിൽ പ്രിസണേഴ്സ് സെല്ലിന്റെ അഭാവം പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഭാരം വർധിപ്പിക്കുന്നു. പഴുതുകൾ ലഭിച്ചാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുമായാണ്‌ പലപ്പോഴും പൊലീസ് ആശുപത്രിയിൽ എത്തുന്നത്.

കൊടും കുറ്റവാളികളെ സാധാരണ വാർഡിൽ താമസിപ്പിക്കേണ്ടി വരുന്നത്‌ ജനങ്ങൾക്കും ഭീഷണി ഉണ്ടാക്കുന്നു. മെഡിക്കൽ കോളേജിൽ പ്രിസണേഴ്സ് സെൽ ഉടൻ ഒരുക്കണമെന്ന്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എംടുഎച്ച്‌ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ എം.കെ. സാഹിദ അധ്യക്ഷയായി. കെ. രാമകൃഷ്‌ണൻ അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. പി. പ്രവീൺ, ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്‌ എന്നിവർ റിപ്പോർട്ടും വി.വി. വിജേഷ്‌ കണക്കും ഇ. സുമേഷ്‌ ഓഡിറ്റ്‌ റിപ്പോർട്ടും കെ. പി. സനത്ത്‌ പ്രമേയങ്ങളും അവതരിപ്പിച്ചു. അഡീഷണൽ എസ്‌പി ടി.പി. രഞ്ചിത്ത്‌, നഗരസഭാ ചെയർമാൻ കെ. ശ്രീലത എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി കെ.പി. പ്രവീൺ, പി. രമേശൻ, ഇ.വി. പ്രദീപൻ, രാജേഷ്‌ കടമ്പേരി, കണ്ണൂർ റൂറൽ പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. പി. അനീഷ്‌ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഇ.ആർ. സുരേഷ്‌ സ്വാഗതവും കൺവീനർ പി. അനൂപ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111394/iritty)