---
title: "വർധിപ്പിച്ച വിലയിൽ ക്രഷർ ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു"
english_title: "DYFI sells crusher products at inflated prices. Activists stopped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111426/dyfi-sells-crusher-products-at-inflated-prices-activists-stopped"
published_at: "2023-04-28T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b51fd1a0b7_stone-crusher-service-250x250.jpg"
keywords: []
---

# വർധിപ്പിച്ച വിലയിൽ ക്രഷർ ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു

> **Lead Summary:** **മയ്യിൽ** : നിർമാണമേഖലയാകെ സ്തംഭനാവസ്ഥയിലാക്കിയ ക്രഷർസമരം ഒത്തുതീർപ്പാക്കിയ ഉടൻ വർധിപ്പിച്ച വിലയിൽ ക്രഷർ ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. മയ്യിൽ മേഖലയിലെ ക്രഷറുകളാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയത്.

## Article Content

**മയ്യിൽ** : നിർമാണമേഖലയാകെ സ്തംഭനാവസ്ഥയിലാക്കിയ ക്രഷർസമരം ഒത്തുതീർപ്പാക്കിയ ഉടൻ വർധിപ്പിച്ച വിലയിൽ ക്രഷർ ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. മയ്യിൽ മേഖലയിലെ ക്രഷറുകളാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയത്.

ഡി.വൈ.എഫ്.ഐ. മയ്യിൽ ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരാണ് ലോറികൾ തടഞ്ഞുവെച്ചത്. തുടർന്ന് ക്രഷറുകൾ അടപ്പിച്ചു. മിഥുൻ കണ്ടക്കൈ, ഷിനോജ് നമ്പ്രം, ബിനീഷ് പാവന്നൂർ, ഹൃത്വക്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111426/dyfi-sells-crusher-products-at-inflated-prices-activists-stopped)