---
title: "മുണ്ടയാം പറമ്പ്‌ ഭഗവതിക്ഷേത്രം മേടത്തിറ മഹോത്സവത്തിന് തുടക്കമായി"
english_title: "Mundayam Paramba Bhagavatikshetra Medathira Mahotsavam started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111432/mundayam-paramba-bhagavatikshetra-medathira-mahotsavam-started"
published_at: "2023-04-28T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b56f040366_Screenshot_2023-04-28-10-43-16-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുണ്ടയാം പറമ്പ്‌ ഭഗവതിക്ഷേത്രം മേടത്തിറ മഹോത്സവത്തിന് തുടക്കമായി

> **Lead Summary:**  **ഇരിട്ടി**: മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ക്ഷേത്രകർമ്മങ്ങൾക്ക് തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടാണ് കാർമ്മികത്വം വഹിക്കുന്നത്. ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ വിശേഷാൽ പൂജകൾ നടന്നു . ഇന്ന് പുലർച്ചെ അറവിലാൻ തുടർന്ന് പെരുമ്പേശൻ എന്നിവ കെട്ടിയാടി.

## Article Content

 **ഇരിട്ടി**: മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. ക്ഷേത്രകർമ്മങ്ങൾക്ക് തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടാണ് കാർമ്മികത്വം വഹിക്കുന്നത്. ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ വിശേഷാൽ പൂജകൾ നടന്നു . ഇന്ന് പുലർച്ചെ അറവിലാൻ തുടർന്ന് പെരുമ്പേശൻ എന്നിവ കെട്ടിയാടി.

ഉച്ചക്ക് കുണ്ടുങ്കര ചോറുകോരൽ, വൈകുന്നേരം 5 ന് വലിയ തമ്പുരാട്ടി തിറ, രാത്രി 8 മുതൽ തിറ അടിയന്തിരങ്ങൾ, 29 ന് രാവിലെ 4 മുതൽ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് , 9 മണി മുതൽ ചെറിയ തമ്പുരാട്ടി തിറ എന്നീ ചടങ്ങുകളാണ് നടക്കുക. തിരക്ക് കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വാഹനവുമായി എത്തുന്നവർ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ക്ഷേത്രം എക്സിക്യു്ട്ടീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, പാരമ്പര്യ ട്രസ്റ്റി കനകത്തിടം വസന്തകുമാർ എന്നിവർ ചടങ്ങുകളും സംവിധാനങ്ങളും വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111432/mundayam-paramba-bhagavatikshetra-medathira-mahotsavam-started)