---
title: "ഇന്തോനേഷ്യൻ പഴമായ മട്ടോവക്ക് അടക്കാത്തോട്ടിലും വിളവെടുപ്പ് കാലം"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111442/adakkathode"
published_at: "2023-04-28T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b6612035eb_IMG-20230428-WA0071.jpg"
keywords: []
---

# ഇന്തോനേഷ്യൻ പഴമായ മട്ടോവക്ക് അടക്കാത്തോട്ടിലും വിളവെടുപ്പ് കാലം

> **Lead Summary:** **കേളകം**:ഇന്തോനേഷ്യൻ പഴമായ മട്ടോവക്ക് അടക്കാത്തോട്ടിലും വിളവെടുപ്പ് കാലം. ഫലവൃക്ഷവിപണിയിൽ മിന്നുന്ന താരമായ മട്ടോവ പഴത്തിന് മലയോരത്തും വിളവെടുപ്പ് കാലം. വിദേശ യിനം ഫലവൃക്ഷങ്ങളുടെ ശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ജോബിഷിൻ്റെ കൃഷിയിടത്തിലാണ് ഇന്തോനേഷ്യൻ ഫലവൃക്ഷമായ മട്ടോവ വിളഞ്ഞത്.കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ മികച്ച വിളവ് നൽകുന്ന ഫലവൃക്ഷം കൂടിയാണ് മട്ടോവയെന്ന് വിദേശ ഫലവൃക്ഷ ശേഖരത്തിനുടമയായ കെ.വി.വർഗീസ് പറഞ്ഞു.

## Article Content

**കേളകം**:ഇന്തോനേഷ്യൻ പഴമായ മട്ടോവക്ക് അടക്കാത്തോട്ടിലും വിളവെടുപ്പ് കാലം. ഫലവൃക്ഷവിപണിയിൽ മിന്നുന്ന താരമായ മട്ടോവ പഴത്തിന് മലയോരത്തും വിളവെടുപ്പ് കാലം. വിദേശ യിനം ഫലവൃക്ഷങ്ങളുടെ ശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ജോബിഷിൻ്റെ കൃഷിയിടത്തിലാണ് ഇന്തോനേഷ്യൻ ഫലവൃക്ഷമായ മട്ടോവ വിളഞ്ഞത്.കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ മികച്ച വിളവ് നൽകുന്ന ഫലവൃക്ഷം കൂടിയാണ് മട്ടോവയെന്ന് വിദേശ ഫലവൃക്ഷ ശേഖരത്തിനുടമയായ കെ.വി.വർഗീസ് പറഞ്ഞു.

നല്ല കട്ടിയുള്ള പുറംതോടും അകത്തു റംബുട്ടാൻ പഴത്തിനോട് സാമ്യമുള്ള നല്ല മാംസളമായ അകക്കാമ്പും ആണ് മട്ടോവക്കു. ചെറിയ കുരുവിന് ചുറ്റും വളരെ എളുപ്പത്തിൽ വേർതിരിച്ചു എടുക്കാവുന്ന മാംസളമായ മട്ടോവ പഴം അതീവ രുചികരവും ആണ്. 3 മുതൽ 4 വർഷം കൊണ്ട് കായ്ഫലം നൽകുന്ന മട്ടോവയാണ് മലയോരത്തും മധുരം പകർന്നത്. ലിച്ചി കുടുംബത്തിലെ അംഗമായ മാറ്റോവ പഴം പൊമെറ്റിയ പിന്നാറ്റ എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നു. മട്ടോവ പഴത്തിലെ വിറ്റാമിൻ ഇയുടെ ഉള്ളടക്കം രക്തസമ്മർദ്ദം ഒഴിവാക്കാനും ,പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്താനും ക്യാൻസർ, കൊറോണറി ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

മലയോരത്ത് അപൂർവ്വമായ ഈ ഫലവൃക്ഷത്തിൻ്റെ തൈകൾ തയ്യാറാക്കി വിതരണം നടത്താനുള്ള ഒരുക്കത്തിലാണ് കുന്നത്ത് ജോബിഷും, പിതാവ് കെ.വി.വർഗീസും. പുതിയ ഒരിനം ഫലവൃക്ഷം ലഭിക്കുമെന്നറിഞ്ഞാൽ അതിർത്തി കടന്ന് പോയി ശേഖരിക്കുന്ന ശീലമാണ് ഇവരെ വ്യത്യസ്തരാകുന്നത്.വീട്ടിലെത്തുന്നവർക്ക് രുചി പകരാൻ മട്ടോവപ്പഴം നൽകിയാണ് ഇവർ സ്വീകരിക്കുന്നതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111442/adakkathode)