---
title: "വന്യ മൃഗങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണം : കേരള കോൺഗ്രസ്‌ (ബി) "
english_title: "Protection of life and property from wild animals: Kerala Congress (B)"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111444/protection-of-life-and-property-from-wild-animals-kerala-congress-b"
published_at: "2023-04-28T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b67bdb565e_IMG-20230428-WA0067.jpg"
keywords: []
---

# വന്യ മൃഗങ്ങളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണം : കേരള കോൺഗ്രസ്‌ (ബി) 

> **Lead Summary:** **പേരാവൂർ** : മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് - ബി - പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണപിള്ളയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

## Article Content

**പേരാവൂർ** : മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സംരക്ഷണം ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് - ബി - പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ആർ ബാലകൃഷ്ണപിള്ളയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കണ്ണൂരിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

പേരാവൂരിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എസ്.എം.കെ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ബെന്നി കൊട്ടിയൂർ അദ്ധ്യക്ഷനായി. യോഗത്തിൽ ബേബി സുരേഷ് കെ, ജോസഫ് കോക്കാട്ട്,-സൈലേഷ്.കെ,തോമസ് കോളുതറ,വി.സി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111444/protection-of-life-and-property-from-wild-animals-kerala-congress-b)